ജാൻവി കപൂറും സിദ്ധാർഥ് മൽഹോത്രയും പ്രധാനവേഷത്തിലെത്തിയ പരം സുന്ദരി എന്ന ചിത്രത്തെ വിമർശിച്ച് നടൻ കാളിദാസ് ജയറാം. കേരളത്തെയും അതിന്റെ സംസ്കാരത്തെയും കളിയാക്കുന്ന തരത്തിലായിരുന്നു ആ ചിത്രമെന്ന് കാളിദാസ് പറയുന്നു.
ഈയടുത്ത് കണ്ടതില്‍ ഏറ്റവും മോശം സിനിമ ഏതെന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.
'ഈയടുത്ത് കണ്ട ഏറ്റവും മോശം സിനിമയാണ് പരം സുന്ദരി. കേരളത്തെക്കുറിച്ച് ഒരു ഐഡിയയുമില്ലാത്തവര്‍ നമ്മുടെ നാടിനേയും സംസ്കാരത്തേയും കളിയാക്കുന്ന സിനിമയാണിത്. അതുപോലൊരു മോശം സിനിമ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല'. കാളിദാസ് പറഞ്ഞു.
പരം സുന്ദരിയുടെ കഥ നടക്കുന്നത് കേരളത്തിലാണ്. മലയാളി പെണ്കുട്ടിയായിട്ടാണ് ജാന്‍വി ചിത്രത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തില്‍ കേരളത്തെ അവതരിപ്പിച്ച രീതിയും ജാന്‍വിയുടെ മലയാളവുമൊക്കെ നേരത്തെ തന്നെ കടുത്ത വിമര്‍ശനങ്ങളും ട്രോളുകളും നേരിട്ടിരുന്നു.